Kasargod

കാസർകോട് നേരിയ ഭൂചലനം

Please complete the required fields.




കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഇന്ന് രാവിലെ 7.46നാണ് അനുഭവപ്പെട്ടത്. നാല് സെക്കന്റ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

പാണത്തൂരിന് സമീപം കല്ലപ്പള്ളി ഭാഗങ്ങളിലും തയ്യേനി, കാവുന്തലയിലും ചലനം അനുഭവപ്പെട്ടു. കൊന്നക്കാടിന് സമീപം മയിക്കയം, മഞ്ചുച്ചാൽ, അത്തിയടുക്കം, മുട്ടോംകടവ് ഭാഗങ്ങളിലും ഭൂചലനമുണ്ടായി. എല്ലായിടത്തും ഒരേ സമയത്താണ് ചലനം.

വീട്ടിൽ പാത്രങ്ങൾ താഴെ വീണു. ചിലയിടത്ത് വാഹനങ്ങൾ കുലുങ്ങി. വളർത്തുപട്ടികൾ ഓടിയെന്ന് നാട്ടുകാർ പറഞ്ഞു. അപകടങ്ങൾ ഉണ്ടായില്ല. കേരളത്തോട് ചേർന്നുള്ള കർണാടക വനമേഖലയാണ് പ്രഭവകേന്ദ്രം. വലിയ ശബ്ദത്തോടെ പ്രകമ്പനമുണ്ടായി.

Related Articles

Leave a Reply

Back to top button