Ernakulam

‘കറുപ്പിന്’ മൊത്തത്തിൽ വിലക്ക്? മാസ്കിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡറുകളെയും കസ്റ്റഡിയിലെടുത്തു

Please complete the required fields.




കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടി നടക്കുന്ന വേദി കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ഡെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്ഥലത്ത് നിന്ന് നീക്കി. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് ട്രാന്‍സ്ജെന്‍ഡറുകള്‍ പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസമാണ് കൊച്ചിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.  

കൊച്ചിയില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിർദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പൊലീസ് വലയത്തിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ്  ഹൗസിലും പുറത്തുമായി 50 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ചെത്തുന്ന മാധ്യമപ്രവർത്തകരോട് മാസ്ക് മാറ്റണമെന്ന് ആവശ്യം. പൊതുവായ സർജിക്കൽ മാസ്ക് സംഘാടകർ തന്നെ വിതരണം ചെയ്യുകയാണ്. പൊതു പ്രോട്ടോക്കോൾ പാലിക്കണം എന്നായിരുന്നു ആവശ്യ൦. എന്നാല്‍, സ൦ഭവ൦ വാ൪ത്തയായതോടെ ഈ നി൪ദ്ദേശ൦ പിൻവലിച്ചു. 

Related Articles

Leave a Reply

Back to top button