Thrissur

തൃശൂരിലും കനത്ത സുരക്ഷ; ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി പൊലീസ്, മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

Please complete the required fields.




തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരിലും കനത്ത സുരക്ഷ. മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിൽ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി രാമനിലയത്തിൽ ഒരുക്കിയിരിക്കുന്നത്.

പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടർന്ന് കോട്ടയത്തും കൊച്ചിക്കും പിന്നാലെ തൃശൂരിലും അസാധാരണ സുരക്ഷാ വിന്യാസമാണ് മുഖ്യമന്ത്രിയ്ക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലാണ് ഇന്ന് രാത്രി താമസിക്കുന്നത്.

പൊലീസ് വലയത്തിലാണ് ഗസ്റ്റ് ഹൗസ്. അതേസമയം, രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് ഏഴ് മണിക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. പന്തം കൊളുത്തി പ്രകടനമായാണ് പ്രവർത്തകരെത്തുക. മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. സാഹിത്യ അക്കാദമിക്ക് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടയും എന്നാണ് വിവരം. രാമനിലയം ഗസ്റ്റ് ഹൗസിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button