World

നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനവുമായി മധുരയിൽ മുഖ്യമന്ത്രി ജോസഫ് വിജയ്

Please complete the required fields.




തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സർക്കാരിന്റെ വക സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്ക് മധുരയിൽ തുടക്കമായി. മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും, ചടങ്ങിൽ പങ്കെടുത്ത 25 കുഞ്ഞുങ്ങൾക്ക് നേരിട്ട് സ്വർണമോതിരം സമ്മാനിക്കുകയും ചെയ്തു.

സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുകയോ, പൊതുജനാരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുകയെന്നതുമാണ് ഈ നൂതന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഒരു ഗ്രാം തൂക്കം വരുന്ന 22 കാരറ്റ് സ്വർണമോതിരമാണ് ഓരോ കുഞ്ഞിനും സമ്മാനമായി നൽകുന്നത്.

ഈ വർഷം ജൂൺ 22-ന് ശേഷം ജനിച്ച എല്ലാ കുട്ടികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാർക്കാണ് ഈ ആനുകൂല്യത്തിനായി അർഹതയുള്ളത്. ഇതിനായി തമിഴ്നാട് സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന ആറ് രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതുണ്ട്.പദ്ധതി ഉദ്ഘാടനം ചെയ്തത് മുതൽ, സർക്കാർ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ തന്നെ കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം കൈമാറുന്നതിനുള്ള സൗകര്യങ്ങൾ സംസ്ഥാനത്തുടനീളം സജ്ജീകരിച്ചിട്ടുള്ള 107 കേന്ദ്രങ്ങൾ വഴി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് ഏഴിന് വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ടി.വി.കെ പാർട്ടിയുടെ പരിപാടിയിലായിരുന്നു ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ഈ ജനക്ഷേമ പദ്ധതിയാണ് ഇപ്പോൾ മുഖ്യമന്ത്രി ഔദ്യോഗികമായി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

Related Articles

Back to top button