
വാക്‌സിന് ഇടവേള നിശ്ചയിച്ചത് ഫലപ്രതിക്കുവേണ്ടിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. ഇടവേള നൽകിയത് വാക്സിൻ ക്ഷാമമല്ലെന്ന് കേന്ദ്രം. കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലാണ് വിശദികാരണം.
കോവിഷീല്‍ഡ് വാക്‌സിന്റെ സ്വീകരിക്കുവാന്‍ രണ്ട് ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനാണെന്ന് കേരള ഹൈക്കോടതി. ഇത്തരത്തില്‍ ഒരു മാനണ്ഡം നിശ്ചയിക്കാനുള്ള കാരണം വാക്‌സിന്റെ ഫലപ്രപ്തിയാണോ അതോ ലഭ്യത കുറവാണോ എന്ന് കോടതി ചോദിച്ചു. എന്നാൽ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്‌തിക്കുവേണ്ടിയാണ് അല്ലാതെ വാക്സിൻ ക്ഷാമം ഇല്ല എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. കൃത്യമായ മാർഗരേഖ അടിസ്ഥാനപ്പെടുത്തിയാണ് 84 ദിവസം എന്ന ഇടവേള നിശയിച്ചത്.
കിറ്റെക്‌സ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം കമ്പനി വാങ്ങിയ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് കിറ്റെക്‌സ് കോടതിയെ സമീപിച്ചത്.