Kerala

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ല; സർക്കാർ തീരുമാനം ശരിവച്ച് ഹൈക്കോടതി

Please complete the required fields.




പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. സർക്കാർ നടപടി ചോദ്യം ചെയ്ത് വിദ്യാർത്ഥികളും ,വിദ്യാർത്ഥി സംഘടനകളും നൽകിയ ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് തളളി.

ഗ്രേസ് മാർക്കിന് പകരം രണ്ട് ബോണസ് പോയിന്റ് നൽകുമെന്ന സർക്കാരിന്റെ തീരുമാനം അംഗീകരിച്ച കോടതി ഹർജികൾ തള്ളുകയായിരുന്നു. എട്ട് ഒൻപത് ക്ലാസ്സുകളിൽ ലഭിച്ച ഗ്രേസ് മാർക്ക് ഇത്തവണയും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

വിദ്യാര്‍ത്ഥിയുടെ മുന്‍വര്‍ഷത്തെ പാഠ്യേതര പ്രവർത്തനങ്ങളുടെ ശരാശരി നോക്കി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന എസ്‌സിഇആര്‍ടിയുടെ ശുപാര്‍ശ തള്ളിക്കൊണ്ടായിരുന്നു ഗ്രേസ് മാർക്ക് വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്.

Related Articles

Leave a Reply

Back to top button