Malappuram

ആറിടങ്ങളിൽ മാലമോഷണം, സംസ്ഥാനത്ത് ഉടനീളം കേസുകൾ; പ്രതികൾ മലപ്പുറത്ത് പിടിയിൽ

Please complete the required fields.




മലപ്പുറം: ആലപ്പുഴ ജില്ലയിൽ ഒറ്റ ദിവസം ആറ് പേരുടെ മാല പൊട്ടിച്ച സംഘം മലപ്പുറത്ത് പിടിയിൽ. പെരുമ്പടപ്പ് പൊലീസാണ് പ്രതികളായ രണ്ട് പേരെ പിടികൂടിയത്. ഓ​ഗസ്റ്റ് ഒമ്പതിന് റോഡിലൂടെ നടക്കുകായിരുന്ന ആറ് പേരുടെ മാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്. മാലമോഷ്ടിക്കപ്പെട്ടവരിൽ പൊലീസ് ഉദ്യോ​ഗസ്ഥയും ഉൾപ്പെടും. 

ഹരിപ്പാട് സ്വദേശി എസ് ഉണ്ണികൃഷ്ണൻ (27), കൊല്ലം സ്വദേശി ശശി (44) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ആലപ്പുഴയിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഉടനീളം 40 ഓളം കേസുകളാണ് ഇവ‍ർക്കെതിരെ ഉള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് ഇവ‍ർക്കെതിരെ കേസുകൾ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ നി‍ർദ്ദേശം നൽകിയിട്ടുണ്ട്. 

ജയിലിൽ വച്ച് പരിചയപ്പെട്ടാണ് പ്രതികൾ ഒരുമിച്ച് മോഷണത്തിനിറങ്ങിയത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികൾ വടക്കൻ ജില്ലകളിലേക്ക് കടക്കുകയാരിന്നു

news from – asianetnews

Related Articles

Leave a Reply

Back to top button