Kerala

പിതാവിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് 15 കാരൻ ആശുപത്രിയിൽ.

Please complete the required fields.




മങ്കട: അബദ്ധത്തിൽ പിതാവിൽ നിന്ന് വെടിയേറ്റ് 15 വയസുകാരൻ ആശുപത്രിയിൽ. സംഭവത്തിൽ സഹോദരങ്ങളായ കടന്നമണ്ണ പങ്ങിണിക്കാടൻ ജാഫറലി (49), ഉസ്മാൻ(47) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10.30 ഓടെ വെള്ളില കുരങ്ങൻചോലയിലാണ് സംഭവം.  പിതാവ് ഉസ്മാനിൽ നിന്നാണ് മകന് അബദ്ധത്തിൽ വെടിയേറ്റത്. പരിക്കേറ്റ കുട്ടി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നായാട്ടിനിടെയാകാം സംഭവമെന്നാണ് പോലീസ് നിഗമനം.

മന: പൂർവ്വമല്ലാത്ത നരഹത്യ ശ്രമത്തിനും അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനും പ്രയപൂർത്തിയാകാത്ത കുട്ടിയെ  നിയമ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചത് പ്രകാരവും മങ്കട പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.  പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

Related Articles

Leave a Reply

Back to top button