Wayanad
പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തി; പോലീസ് കേസെടുത്തു

പുല്‍പ്പള്ളി: ആനപ്പാറയില്‍ കോണ്‍ഗ്രസ് പതാക കെട്ടിയ കൊടിമരത്തില്‍ ദേശീയ പതായ ഉയര്‍ത്തി. കോണ്‍ഗ്രസ് പതാക കെട്ടിയ കൊടിമരത്തിന്റെ മറുവശത്താണ് ദേശീയ പതാക ഉയര്‍ത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളിപോലീസ് എത്തി പതാക അഴിച്ചുമാറ്റി. ദേശീയ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദേശീയപതാകയെ അവഹേളിച്ചതിനാണ് കേസെടുത്തത്.