
കോഴിക്കോട്: ജില്ലയിലെ 66 കോവിഡ് ആശുപത്രികളില്‍ 2,989 കിടക്കകളില്‍ 1111 എണ്ണം ഒഴിവുണ്ട്. 67 ഐ സി യു കിടക്കകളും 32 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 619 കിടക്കകളും ഒഴിവുണ്ട്. 17 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 291 കിടക്കകള്‍, 18 ഐ സി യു, 15 വെന്റിലേറ്റര്‍, 384 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്. ഒന്‍പത് സി എഫ് എല്‍ ടി സികളിലായി 978 കിടക്കകളില്‍ 529 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി എസ് എല്‍ ടി സികളില്‍ 266 എണ്ണം ഒഴിവുണ്ട്. 71 ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1,904 കിടക്കകളില്‍ 1,543 എണ്ണം ഒഴിവുണ്ട്.