
ചങ്ങനാശേരി: പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമയിൽ ഇന്ന് ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക ശുശ്രൂഷകൾ നടക്കും. ദുഃഖശനിയാഴ്ചയായ നാളെയും ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ ഉണ്ടാകും. 17ന് പുലർച്ചെ ദേവാലയങ്ങളിൽ ഉയിർപ്പിന്റെ ശുശ്രൂഷകൾ നടത്തും
ത്യാഗത്തിന്റെ മുള്‍ക്കിരീടം സഹനത്തിന്റെ നിണമണിഞ്ഞ ദിനം: ലോകം വീണ്ടുമൊരു ദുഖവെള്ളി ആചരിക്കുന്നു. പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദു:ഖവെള്ളി ആചരണം.
ദു:ഖവെള്ളി ദിനത്തില്‍ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് വന്‍ ഭക്തജനപ്രവാഹമായിരുന്നു’. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് നോമ്പ് നോറ്റ് നഗ്‌നപാദരായി മല കയറാന്‍ എത്തിയത്. മഹാമാരിയെ തുടര്‍ന്നു ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാല്‍ ഇക്കുറി പതിവിലും കവിഞ്ഞ തിരക്കായിരുന്നു മലയാറ്റൂരില്‍ .
ക്രിസ്തുവിന്റെ കാല്‍വരി യാത്രയുടെ ഓര്‍മ്മ പുതുക്കി മരക്കുരിശും പേറി മലയാറ്റൂര്‍ മുത്തപ്പന്റെ സന്നിധിയിലേക്ക് ആയിരങ്ങള്‍ എത്തി. അടിവാരത്ത് തോമസ്ളീഹായുടെ രുപത്തിനുമുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് വിശ്വാസികള്‍ മലകയറുന്നത്. കൃസ്തുവിന്റെ അന്ത്യയാത്രയുടെ ഓര്‍മ്മ പുതുക്കി 14 കുരിശിടങ്ങളില്‍ പ്രാര്‍ത്ഥിച്ചാണ് മലകയറ്റം.
വലിയ മരക്കുരിശും ഏന്തി , സംഘങ്ങളായി എത്തിയവവരുമുണ്ടായിരുന്നു. പെസഹ വ്യാഴം ദിനത്തില്‍ തുടങ്ങി അടുത്ത മാസം ഒന്നിന് എട്ടാമിടം വരെയാണ് മലയാറ്റൂരില്‍ തിരുനാള്‍ . കുരിശുമുടിയില്‍ എത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളം അടക്കം വിപുലമായ സജീകരണങ്ങളും ഒരുക്കിയിരുന്നു.





