
ബോളിവുഡ് താരം മലൈക അറോറ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. താരം അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. ( malaika arora met with accident )
പൂനെയിലെ ഫാഷൻ ഇവന്റിൽ പങ്കെടുത്ത് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ ഖആലാപുർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഇടയിൽപ്പെട്ടാണ് മലൈകയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ അപകടത്തിൽ പരുക്കേറ്റ മലൈകയുൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിച്ചു. ആർക്കും ഗുരുതര പരുക്കുകളില്ല.
മലൈകയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും നിലവിൽ ഒബ്‌സർവേഷനിലാണെന്നും മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറ അറിയിച്ചു.
ദിൽസേയിലെ ‘ചയ്യ ചയ്യ’, ദബാംഗിലെ ‘മുന്നി ബദ്‌നാം’ എന്നിങ്ങനെയുള്ള ഹിറ്റ് ഗാനങ്ങളിലൂടെയാണ് മലൈക ശ്രദ്ധേയയായത്.





