Kannur

ദേശീയപാതയിൽ ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്

Please complete the required fields.




തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്ക് വളവിൽ ടാങ്കർ ലോറി റോഡരികില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.
ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. എം എച്ച് 43 ബിപി 6916 എന്ന ഓയില്‍ ടാങ്കര്‍ ലോറിയാണ് താഴ്ച്ചയിലേക്ക് മറിയഞ്ഞത്.ലോറി ഡ്രൈവര്‍ ഉത്തര്‍പ്രദേശ് സ്വദേശി പവന്‍ ഉപാധ്യായ (45)നാണ് പരിക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പരിക്ക് സാരമുള്ളതല്ല. അപകടവിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് ഉപാധ്യായയെ ആശുപത്രിയിലെത്തിച്ചത്. ടാങ്കര്‍ ലോറി കാലിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പില്‍ നിന്ന് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തി.

എം.വി.അബ്ദുള്ള, പി.വി.ഗിരീഷ്, എം.ടി.റാഷിദ്, ഷിജില്‍കുമാര്‍ മിന്നാടന്‍, കെ.ഭാസ്‌ക്കരന്‍, എ.അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Related Articles

Back to top button