Kottayam
ഈരാറ്റുപേട്ടയിൽ നിർമ്മാണത്തിനിടെ കെട്ടിടത്തിന്റെ നിലയിടിഞ്ഞ് വീണ് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

കോട്ടയം: ഈരാറ്റുപേട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടത്തിന്റെ നിലയിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ റംസാനാണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു.
പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.





