Thiruvananthapuram

പാർട്ടി പിണറായിയുടെ പിടിയിൽ’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു

Please complete the required fields.




തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് പാർട്ടി സഹകരണം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡിയായിരുന്ന വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.

പാർട്ടി പിണറായിയുടെ പിടിയിലായെന്നാണ് വിനയകുമാറിന്റെ ആരോപണം. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനും എം വി ഗോവിന്ദനും മാറാതെ സിപിഎമ്മിന് രക്ഷയില്ലെന്നും വിനയകുമാർ തുറന്നടിച്ചു. പാർട്ടി വൃക്തികേന്ദ്രീകൃതമായ കൊട്ടാരമായി മാറിയെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ചു നേതാക്കന്മാർ മാത്രമായി പാർട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ സ്വകാര്യതകളും കുടുംബപരമായ കാര്യങ്ങളും നിറവേറ്റുക, മകൾക്കെതിരായി വരുന്ന കേസുകളോ മറ്റ് പ്രശ്നങ്ങളോ പ്രതിരോധിക്കുക എന്നിവയൊക്കെയാണ് ഇപ്പോഴത്തെ പാർട്ടി രീതിയെന്നും വിനയകുമാർ പറഞ്ഞു. സംഘടനാപരമായ കാര്യങ്ങളൊന്നും ആരുടെയും മനസ്സിൽ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

പുതിയ സെക്രട്ടറിയെപ്പറ്റി ഒന്നും പറയാനില്ലെന്നും വിനയകുമാർ പറഞ്ഞു. പാർട്ടിയുടെ ഏതൊക്കെ നേതാക്കൾ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിച്ചാൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button