Pathanamthitta

ജാഗ്രത പുലർത്തും’: ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ക്ഷുദ്രശക്തികളുടെ ശ്രമം, ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ മടിക്കാത്തവരുണ്ടെന്ന് ദേവസ്വം മന്ത്രി

Please complete the required fields.




ശബരിമല: ശബരിമല തീർത്ഥാടന കാലത്ത് ബോധപൂർവം പ്രതിസന്ധി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ മടിക്കാത്തവരും ഈ കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം ശബരിമലയിലെ ടോയ്‌ലറ്റിലെ വാൽവ് അടച്ചിട്ടതും ഇന്ന് പുലർച്ചെ ഒരാൾ ബഹളമുണ്ടാക്കിയതും ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയമല്ലെന്നും, ടെൻഡർ ലഭിക്കാത്തവരും കച്ചവട താൽപര്യക്കാരുമാണ് ബഹളത്തിന് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുരളീധരൻ അറിയിച്ചു. ഇന്റലിജൻസ് വിഭാഗത്തോട് വിഷയം സസൂക്ഷ്മം പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ജാഗ്രത ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ശബരിമലയിലെ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ഇതുവരെയുള്ള ക്രമീകരണങ്ങളിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഭിന്നതയുണ്ടെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും, പരാതികളില്ലാത്ത ആദ്യത്തെ വൃശ്ചികം ഒന്നാണ് കടന്നുപോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി എല്ലാ കാര്യങ്ങൾക്കും പണം അനുവദിക്കുന്നുണ്ടെന്നും ചെറിയ പാളിച്ചകൾ പോലും സംഭവിക്കാതിരിക്കാൻ കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, ബോർഡ് കോർപ്പറേഷൻ വിഭജനം ഉടൻ നടക്കുമെന്നും സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നും മന്ത്രി അവകാശപ്പെട്ടു.

Related Articles

Back to top button