Pathanamthitta

സംസ്ഥാനത്ത് റോബോട്ടിക് സർജറി സംവിധാനം മൂന്നുമാസത്തിനകം, ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ തസ്തികകൾ വർധിപ്പിക്കും: മന്ത്രി കെ മുരളീധരൻ

Please complete the required fields.




പത്തനംതിട്ട: ആരോഗ്യവകുപ്പിൽ 3000 ഡോക്‌ടർമാരുടെ തസ്തികകൾ വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. നഴ്‌സ്മാരുടെ ഉൾപ്പെടെ തസ്‌തിക വർധിപ്പിക്കും.പൊതുമേഖലാ സംവിധാനങ്ങളെ ശക്തിപ്പെടുത്തും. റോബോട്ടിക് സർജറി സംവിധാനം തിരുവനന്തപുരത്ത് മൂന്നുമാസത്തിനകം വരുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടമെന്നനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് തുടക്കമിടുക.

തുടര്‍വര്‍ഷങ്ങളില്‍ മറ്റു മെഡിക്കല്‍ കോളേജുകളിലും സൗകര്യമൊരുക്കാനാണ് തീരുമാനം. ഈവര്‍ഷം ആദ്യമാണ് ആര്‍.സി.സി.യില്‍ റോബോട്ടിക് സര്‍ജറി തുടങ്ങിയത്. സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സര്‍ജറി. കംപ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് കൈകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് കൂടുതല്‍ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങള്‍ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകള്‍ നിയന്ത്രിക്കുന്നത്.

NSS പൊതുമേഖലാ സ്ഥാപനംപോലെയാണെന്നും മന്ത്രി പ്രതികരിച്ചു. ലാഭേച്‌ഛയില്ലാതെയാണ് പ്രവർത്തിക്കുന്നത്. NSS അലോപ്പതി രംഗത്തേക്ക് വരണം. ചില സ്വകാര്യകമ്പനികൾ വിദേശകമ്പനികളുടെ നിയന്ത്രണത്തിലാണ്. ഒരു ലക്ഷം രൂപയുടെ ചിലവ് അവർ മൂന്ന് ലക്ഷം രൂപയാക്കും. എന്നാൽ എൻഎസ്എസ് സർക്കാർ സ്ഥാപനംപോലെയാണ്. ജീവനക്കാരുടെ ക്ഷേമപ്രവർത്തനത്തിലും NSS മുൻപന്തിയിലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button