Ernakulam

ബസ് കാത്തുനിൽക്കുന്നതിനിടെ തള്ളിയിട്ടു’; പട്ടാപ്പകൽ വയോധികന്റെ പോക്കറ്റിൽ നിന്ന് 2,500 രൂപയടങ്ങിയ പഴ്‌സ് കവർന്നു, പിന്നാലെ ഓടി പ്രതിയെ പിടികൂടി

Please complete the required fields.




ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ പട്ടാപ്പകൽ കവർച്ച. ബസ് കാത്തുനിന്ന വയോധികനെ തള്ളിയിട്ട് പോക്കറ്റിൽ നിന്നു 2,500 രൂപയടങ്ങിയ പഴ്‌സ് കവരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

മരട് സ്വദേശി ആൻറണിയുടെ (67) പഴ്‌സാണ് കവർന്നത്. അങ്കമാലിയിൽ സുഹൃത്തുമായി എത്തിയ വയോധികൻ തിരികെ വീട്ടിലേക്ക് പോകാനുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു. ആസാം സ്വദേശിയായ നാരായൺ കളദിയയാണ് കവർച്ച നടത്തിയത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെരുമ്പാവൂർ സ്വദേശി കവർച്ചയ്ക്ക് ഇരയായിരുന്നു. ട്രെയിൻ യാത്ര ചെയ്യാനെത്തിയ യുവാവിനെ മർദിച്ച് സ്വർണവും പണവും കവരുകയായിരുന്നു. പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും നിരവധി അന്യസംസ്ഥാനക്കാർ സ്ഥലത്ത് പിടിച്ചുപറി നടത്തുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

ആൻറണിയും സുഹൃത്തും കള്ളന്റെ പിന്നാലെ ഓടുകയും ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ കള്ളനെ പിടിക്കുകയുമായിരുന്നു.

Related Articles

Back to top button