Ernakulam

തുറന്ന് ദിവസങ്ങൾക്കുള്ളിൽ വൻ തീപിടിത്തം! 20,000 ലിറ്റർ പെട്രോളുള്ള പമ്പ് കത്തിനശിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Please complete the required fields.




കോലഞ്ചേരി: മൂശാരിപ്പടിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിൽ വൻ തീപിടിത്തം. കോലഞ്ചേരി ഫ്യൂവൽസ് എന്ന ഭാരത് പെട്രോളിയം പമ്പിലാണ് ഇന്ന് രാവിലെ തീ പടർന്നത്. ആർക്കും പരിക്കില്ല. കഴിഞ്ഞ ശനിയാഴ്ച മാത്രമാണ് പമ്പ് പ്രവർത്തനം തുടങ്ങിയത്. രാവിലെ പമ്പ് തുറക്കാൻ എത്തിയ ജീവനക്കാരിയാണ് ആദ്യം തീ കണ്ടത്.

ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് പട്ടിമറ്റത്തുനിന്ന് ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. എന്നാൽ തീപിടിത്തത്തിൽ പെട്രോൾ ബങ്ക് പൂർണമായും കത്തിനശിച്ചു.അപകട സമയത്ത് ടാങ്കിൽ ഏകദേശം 20,000 ലിറ്റർ പെട്രോൾ ഉണ്ടായിരുന്നതായി പുത്തൻകുരിശ് പൊലീസ് അറിയിച്ചു. രാവിലെ വാഹനങ്ങൾ ഇന്ധനം നിറയ്ക്കാൻ എത്തുന്നതിന് മുമ്പ് തന്നെ തീപിടിത്തം ഉണ്ടായതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button