Pathanamthitta

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പതിമൂന്നുകാരന്റെ പരാതിയിൽ 48-കാരൻ അറസ്റ്റിൽ

Please complete the required fields.




പത്തനംതിട്ട: പതിമൂന്ന് വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48-കാരൻ പിടിയിലായി. പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ വേങ്ങനിൽക്കുന്നതിൽ വീട്ടിൽ അനിൽകുമാർ ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്കൂളിൽ നിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും അതിക്രമം കാട്ടുകയും ചെയ്തുവെന്നാണ് പരാതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം അമ്മയോടൊപ്പം സ്റ്റേഷനിലെത്തിയാണ് കുട്ടി പരാതി നൽകിയത്. അമ്മയോടൊപ്പം എത്തിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉടൻ തന്നെ കേസെടുക്കുകയും തുടർന്ന് രാത്രിയോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.

അറസ്റ്റിലായ പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button