Kollam

സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി വിസ്മയ; ഒടുവിൽ എത്തിയത് മരണവാർത്തയായി, പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

Please complete the required fields.




കൊല്ലം: വാളത്തുംഗലിൽനിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആകോലിൽ സ്വദേശിയായ വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്.

അങ്കമാലിയിലാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെയാണ് വിസ്മയയെ കാണാതായത്. സ്കൂളിലേക്കെന്നു പറഞ്ഞു രാവിലെ വീട്ടിൽനിന്നിറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.മയ്യനാട് സ്കൂളിലെ വിദ്യാർഥിനിയാണ്. വൈകിട്ട് 6 മണി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്.

പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് ബന്ധുവിനൊപ്പം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button