Kozhikode
വടകരയിൽ ഭിന്നശേഷിക്കാരനെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ; അക്രമത്തിൽ ചെവി അറ്റുതൂങ്ങിയ യുവാവ് ചികിത്സയിൽ

കോഴിക്കോട് : വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിൻ്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും കുത്തേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജിനെ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. എന്നാൽ പ്രതി റിനാസ് രക്ഷപെടുകയായിരുന്നു.





