Ernakulam

മാധ്യമ സാന്നിധ്യം കാട്ടി വിചാരണയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല; അഭിമന്യു വധക്കേസിൽ പ്രതികൾ വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് കോടതി

Please complete the required fields.




കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു വധക്കേസിൽ പ്രതികൾ വീണ്ടും കോടതിയിൽ ഹാജരാകുന്നതിൽ നിന്നും വിട്ടുനിന്നു. കോടതിയിൽ മാധ്യമപ്രവർത്തകർ ഉണ്ടെന്ന കാരണം പറഞ്ഞാണ് പ്രതികൾ ഇന്നും ഹാജരാകാതിരുന്നത്. തുടർന്ന് അഭിഭാഷകൻ വഴി വിചാരണ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് കർശനമായി തള്ളി.

വ്യക്തിപരമായ കാരണങ്ങളോ മാധ്യമ സാന്നിധ്യമോ പറഞ്ഞ് വിചാരണയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പത്തനംതിട്ടയിലും ഇടുക്കിയിലുമുള്ള പ്രതികൾക്ക് ഹാജരാകാൻ എന്ത് തടസ്സമാണുള്ളതെന്ന് ചോദിച്ചു. വിചാരണ വേളയിൽ എങ്ങനെ പങ്കെടുക്കുമെന്ന് ചോദിച്ച കോടതി, വരുന്ന വ്യാഴാഴ്ച മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എല്ലാ പ്രതികളും ഹാജരാകണമെന്ന് ആഗസ്റ്റ് ആറിനും കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ എട്ട് വർഷത്തിനിടെ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത് ആകെ രണ്ട് തവണ മാത്രമാണ്. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു കൊലചെയ്യപ്പെടുന്നത്.

ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മുഖ്യപ്രതി സഹലിനെ പിടികൂടാൻ വൈകിയതും, വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ കേസിലെ നിർണായകമായ 11 രേഖകൾ കാണാതായതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എട്ട് വർഷമായിട്ടും കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്നതിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

Related Articles

Back to top button