
കോഴിക്കോട് : വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരത്തൂർ കൊമ്മിലോത്ത് വീട്ടിൽ കോടന്റെ മകൻ കണ്ണൻ (74) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
വീടിന്റെ കോണിക്കൂടിന്റെ ഓട് മേയുന്നതിനായുള്ള കഴുക്കോലിൽ കണ്ണനെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ കെട്ടറുത്തു മാറ്റി വടകര ജില്ലാ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയി ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത് . കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .





