
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ രേഖപ്പെടുത്തിയ പവന് 1,07,080 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഗ്രാമിന് 13,385 രൂപയാണ് ഇന്നത്തെ വില.
ഒരു പവൻ സ്വര്‍ണത്തിന്റെ വിപണി വില 1,07,080 രൂപയാണെങ്കിലും പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരു പവൻ ആഭരണം വാങ്ങാൻ നിലവിൽ 1,23,527 രൂപയോളം നൽകേണ്ടി വരും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ ഒന്നിന് രേഖപ്പെടുത്തിയ 1,01,840 രൂപയായിരുന്നു (ഗ്രാമിന് 12,730 രൂപ).
അതേസമയം, ജനുവരി 29-നായിരുന്നു സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. 2025 ഡിസംബറിലാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. സ്വർണവിലയിൽ തുടർച്ചയായി ഉണ്ടാകുന്ന വൻ വ്യതിയാനങ്ങൾ വിവാഹാവശ്യങ്ങൾക്കായും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരെയും ആഭരണ പ്രേമികളെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.





