World

മലയാളി യുവാവ് ജർമനിയിൽ കുഴഞ്ഞുവീണു മരിച്ചു

Please complete the required fields.




ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഇടുക്കി ജില്ലക്കാരനായ യുവാവ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇടുക്കി കുമിളി ഒന്നാം മൈൽ കുന്നത്തുപതിയിൽ കെ. ജെ. കുര്യന്റെ മകൻ ജിൻസൺ കുര്യൻ (31) ആണ് മരിച്ചത്.

ഫ്രാങ്ക്ഫർട്ടിലെ സ്വന്തം വസതിയിൽ ഇരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു ജിൻസൺ. ഉടൻ തന്നെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അദ്ദേഹത്തെ സമീപത്തുള്ള യൂണിവേഴ്സിറ്റി ക്ലിനിക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ ഏറെ നേരം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു . വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ജിൻസണും ഭാര്യ റോണയും ജർമനിയിലേക്ക് താമസം മാറിയത്.

നിലവിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. നാട്ടിലെത്തിച്ച ശേഷം കുമിളിയിലെ കുടുംബവീട്ടിൽ സംസ്കാരം നടത്താനാണ് തീരുമാനം.

Related Articles

Back to top button