Kozhikode

നാദാപുരം വളയത്ത് ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

Please complete the required fields.




കോഴിക്കോട് : കണ്ണീർക്കടലായി വളയം ഗ്രാമം. നാദാപുരത്തിനടുത്ത് വളയത്ത് മോട്ടോർ ബൈക്ക് അപകടത്തിൽ മരിച്ച രാഹുലിന്റെ വേർപാടിൽ വിങ്ങിപ്പൊട്ടുകയാണ് ഒരു നാട് മുഴുവനും. വളയം നീലാണ്ടുമ്മൽ ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

നിരവുമ്മൽ സ്വദേശി വള്ളിൽ രാഹുലിന്റെ (28) പോസ്റ്റുമോർട്ട പോസ്റ്റുമോർട്ട നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടങ്ങി . യുവാക്കൾ സഞ്ചരിച്ച മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും . റോഡിലേക്ക് തെറിച്ച് വീണ രാഹുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

ചുഴലി ഭാഗത്ത് നിന്ന് നിരവ് ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ റോഡിൽ നിയന്ത്രം വിട്ട ബൈക്കിൽ നിന്നും രാഹുൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ഓടിച്ച യുവാവിന് കാലിന് ഗുരുതരമായി പരിക്കേറ്റു. യുവാവിനെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു വളയം കുറ്റിക്കാട്ടിൽ സിപി സൺസ് ലൈറ്റ് ആൻറ് സൗണ്ട് തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.

പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുൽ മരിച്ചിരുന്നു. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ രാഹുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിക്കും. അമ്മ: ലീല. പിതാവ് :പരേതനായ രവീന്ദ്രൻ. സഹോദരി:രമ്യ.

Related Articles

Back to top button