World

അതിക്രൂര കൊലപാതകം…! ‘എന്റെ ഭാര്യയെ ഞാന്‍ കൊന്നു’: ഭാര്യയുടെ വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്ന് ഭര്‍ത്താവ്

Please complete the required fields.




റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരിൽ മനംമടുപ്പിക്കുന്ന ക്രൂരത. സംശയരോഗത്തെത്തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ്, വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയവും തുർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രിയാണ് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി ക്രൂരകൃത്യം ചെയ്തത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലവെട്ടിമാറ്റിയ പ്രതി ശരീരം ചാക്കിലാക്കുകയായിരുന്നു. ശേഷം തലയുമായി തെരുവിലൂടെ ‘എന്റെ ഭാര്യയെ ഞാന്‍ കൊന്നു’ എന്ന് വിളിച്ചുപറഞ്ഞ് നടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി പ്രതിയെ കൊണ്ടുപോയി. പ്രതി നിരന്തരം ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലുമക്കളാണുളളത്.

Related Articles

Back to top button