World
വിവാഹമോചനത്തിന് ആഴ്ചകൾ മാത്രം ബാക്കി; ഭാര്യയെ വെടിവെച്ച് കൊന്ന് സ്വയം ജീവനൊടുക്കി വിർജീനിയ മുൻ ലെഫ്റ്റനന്‍റ് ഗവർണർ

വാഷിംഗ്ടൺ: വിർജീനിയ മുൻ ലെഫ്റ്റനന്റ് ഗവർണറും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജസ്റ്റിൻ ഫെയർഫാക്‌സ് (47) ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ദന്തഡോക്ടറായ ഭാര്യ ഡോ. സെറീന ഫെയർഫാക്‌സിനെയാണ് (49) കൊലപ്പെട്ടത് . വിവാഹമോചന നടപടികൾ പൂർത്തിയാകാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് അമേരിക്കയെ നടുക്കിയ ഈ സംഭവം നടന്നത്.
വ്യാഴാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഡിസിയിലെ അന്നൻഡേലിലുള്ള ഇവരുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം സെറീന വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നു. ഇതിൽ ജസ്റ്റിൻ കടുത്ത നിരാശയിലായിരുന്നുവെന്നാണ് ഫെയർഫാക്‌സ് കൗണ്ടി പൊലീസ് മേധാവി കെവിൻ ഡേവിസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.



