EntertainmentWorld

ഒരു വാട്സ്ആപ്പിൽ രണ്ട് അക്കൗണ്ട്; മൾട്ടി അക്കൗണ്ട് ഫീച്ചർ എത്തിക്കാൻ വാട്സ്ആപ്പ്

Please complete the required fields.




മൾട്ടി അക്കൗണ്ട് ഫീച്ചർ അവതരിപ്പിക്കാൻ‌ ഒരുങ്ങി വാട്സ്ആപ്പ്. അക്കൗണ്ടുകൾ ഒരേ‌ സമയം ലോ​ഗിൻ ചെയ്യാനും മാറിമാറി ഉപയോ​ഗിക്കാനും ഇനി കഴിയും. ഐഒഎസ് ഉപഭോക്താക്കൾക്കായാണ് ഈ ഫീച്ചർ എത്തിക്കുന്നത്. നേരത്തെ തന്നെ ടെല​ഗ്രാമിൽ ഉണ്ടായിരുന്ന ഫീച്ചറാണിപ്പോൾ വാട്സ്ആപ്പിൽ എത്തിയിരിക്കുന്നത്. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഫീച്ചർ ബീറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഈ ഫീച്ചർ എത്തുന്നതോടെ വാട്സ്ആപ്പ് ലിസ്റ്റ് എന്ന പുതിയ ഓപ്ഷൻ കൂടി ആപ്പിൽ ലഭിക്കും. രണ്ട് അക്കൗണ്ടുകളാണ് പരമാവധി ലോ​ഗിൻ ചെയ്യാൻ കഴിയുക. രണ്ടാമത് ലോഗിൻ ചെയ്യുന്ന അക്കൗണ്ട് ഒന്നുകിൽ മറ്റൊരിടത്ത് ലോഗിൻ ചെയ്തതോ വാട്‌സാപ്പ് ബിസിനസ് അക്കൗണ്ടോ ആയിരിക്കണം.വാട്‌സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകൾ, പ്രൈവസി സെറ്റിങ്‌സുകൾ എന്നിവ ഉണ്ടായിരിക്കും. രണ്ട് അക്കൗണ്ടുകളിലേക്കും വരുന്ന നോട്ടിഫിക്കേഷനും തരംതിരിച്ച് അറിയാൻ കഴിയും. ഓരോ അക്കൗണ്ടും അതിൻറേതായ ഐഡൻറിറ്റി നിലനിർത്തും. ഓരോ തവണയും ലോഗ് ഔട്ട് ചെയ്യുകയോ ആപ്പ് വീണ്ടും പുനരാരംഭിക്കുകയോ ചെയ്യേണ്ട ആവശ്യം ഉണ്ടാകില്ല. ഉടൻ എല്ലാ ഐഒഎസ് ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button