GulfWorld

‘പ്രസിഡന്റിന് പോലും രക്ഷയില്ലെങ്കില്‍…’; പൊതുനിരത്തില്‍ മദ്യപനില്‍ നിന്ന് മെക്‌സികന്‍ പ്രസിഡന്റ് നേരിട്ട ദുരനുഭവം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Please complete the required fields.




മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോയെ ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്. പ്രസിഡന്റ് മെക്‌സികന്‍ സിറ്റിയിലെ പൊതുപരിപാടി സ്ഥലത്തേക്ക് നടക്കുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട ഒരാള്‍ പ്രസിഡന്റിനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയും ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. പൊതുരംഗത്തെ സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉയരുകയും ചെയ്യുന്നുണ്ട്.

ഒരു പ്രസിഡന്റിന് രക്ഷയില്ലെങ്കില്‍ എങ്ങനെ സാധാരണ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദിക്കുന്നത്. മദ്യപന്റെ കൈ തട്ടിമാറ്റിയെങ്കിലും സംഭവസ്ഥലത്തുവച്ച് ഭയചകിതയാകാതെ സമചിത്തതയോടെയാണ് ക്ലൗഡിയ പെരുമാറിയതെന്ന് വിഡിയോയില്‍ കാണാം. ഇതേ ആള്‍ മറ്റ് സ്ത്രീകളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ മനസിലായെന്നും അതിനാലാണ് കേസെടുക്കാന്‍ തീരുമാനിച്ചതെന്നും ക്ലൗഡിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇയാള്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.പ്രസിഡന്റ് ജനങ്ങളോട് അടുത്ത് പെരുമാറുന്നത് അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറാനോ അവരോട് മോശമായി പെരുമാറാനോ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാനോ ഉള്ള സ്വാതന്ത്ര്യമല്ലെന്ന് മെക്‌സികോയിലെ സെക്രട്ടേറിയറ്റ് ഫോര്‍ വിമെന്‍ വിമര്‍ശിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം മെക്‌സികോയിലെ 15 വയസിന് മുകളിലുള്ള 70 ശതമാനം സ്ത്രീകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്. പ്രസിഡന്റിന് നേരിടേണ്ടി വന്ന ഈ ദുരനുഭവം മെക്‌സികോയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുകയാണ്.

Related Articles

Back to top button