
പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ പൊലീസിന്റെ അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. കര്‍ണാടകയിലെ ചാമരാജ് നഗറിലായിരുന്നു കുടുംബം ഉണ്ടായിരുന്നത്.
ഇവിടെ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയായിരുന്നു കാണാതായത് . കർണാടക അതിർത്തിയിലേക്ക് കുടുംബം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു .
കുടുംബം കർണാടകയിലേക്ക് പ്രവേശിക്കുമ്പോൾ കാറിൽ മൂന്നുപേരും ഉണ്ടായിരുന്നു എന്നാൽ, കർണാടകയിൽ നിന്ന് വാഹനം തിരിച്ചുവരുമ്പോൾ മകൻ വിഷ്ണു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.കാണാതായ ദിവസം രാവിലെ മൂവരും സഞ്ചരിച്ച വാഹനം കർണാടക അതിർത്തി കടന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്. വാണിയംകുളം കൃഷ്ണകൃപ വീട്ടിലെ അംഗങ്ങളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളാണ് ഷൊർണ്ണൂർ പോലീസിൽ പരാതി നൽകിയത്.
വീട് പൂട്ടിയ നിലയിൽ കാണപ്പെട്ടതും മൂന്നുപേരുടെയും ഫോൺ സ്വിച്ച് ഓഫ് ആയതും സംശയത്തിനിടയാക്കിയിരുന്നു. വാഹനം മലപ്പുറത്ത് ഉപേക്ഷിച്ച് വിഷ്ണു കടന്നുകളഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഷൊർണ്ണൂർ പോലീസ്.
ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിന് പോകുകയാണെന്ന് ഇവർ അയൽവാസികളോട് പറഞ്ഞിരുന്നതായാണ് വിവരം. എന്നാല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയതും കുടുംബത്തെ ഒരുരീതിയിലും ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയും സംശയം ഉയരുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവരുടെ കാർ കണ്ടെത്തിയത് .





