Entertainment

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബയോപിക്; ‘മേജർ’ ട്രെയിലർ പുറത്ത്

Please complete the required fields.




മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ്റെ കഥ പറയുന്ന ‘മേജർ’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലുള്ള ട്രെയിലറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ജൂൺ മൂന്നിന് ഈ മൂന്ന് ഭാഷകളിൽ ചിത്രം തീയറ്ററുകളിലെത്തും. ചിത്രത്തിൽ അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിൽ ശോഭിത ധൂലി പാല, സെയ്‌ മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാഷി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് ബാബുവും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സോണിയുടെ തെലുങ്കിലെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്.

2008 നവംബർ 26ന് മുംബൈയിലെ താജ്മഹൽ പാലസിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻഎസ്ജി കമാൻഡോ ആയിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ. ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ ഇദ്ദേഹം രക്ഷിച്ചിരുന്നു. പരുക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെ സന്ദീപ് വെടിയേറ്റു മരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

Related Articles

Leave a Reply

Back to top button