
കൊയിലാണ്ടി : ‘കുന്ദലത’യ്ക്കും ‘ഇന്ദുലേഖ’യ്ക്കുംശേഷം പുറത്തിറങ്ങിയ ചാത്തു നായരുടെ ‘മീനാക്ഷി’ എന്ന നോവലിന്റെ 135-ാമത് വാർഷികം അരിക്കുളം കാരയാടിൽ ആഘോഷിക്കുന്നു. അരിക്കുളം ഗ്രാമപ്പഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 11-ന് കാരയാട് മാണി മാധവച്ചാക്യാർ കലാപഠനകേന്ദ്രത്തിലാണ് പരിപാടി. വൈകീട്ട് മൂന്നുമണിക്ക് എഴുത്തുകാരൻ എം. മുകുന്ദൻ ഉദ്ഘാടനംചെയ്യും. ഡോ. പി. പവിത്രൻ, ഇ.പി. രാജഗോപാലൻ, ജിസ ജോസ്, പ്രൊഫ. സി.പി അബൂബക്കർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണംനടത്തും.





