Kozhikode

മഴ മാറിയതോടെ ചിക്കൻപോക്‌സ് കൂടുന്നു കഴിഞ്ഞ മാസം പിടിപെട്ടത് 2180 പേർക്ക്

Please complete the required fields.




കോഴിക്കോട്: മഴമാറി വെയിലിന്റെ ചൂട് വർധിച്ചതോടെ ചി ക്കൻപോക്സ് രോഗികളുടെ എണ്ണവും കൂടുന്നു. സംസ്ഥാ നത്ത് കഴിഞ്ഞ മാസം 2180 പേരാണ് ചിക്കൻപോക്സ് രോഗത്തിന് ചികിത്സ തേടിയത്. ഈ വർഷം സെപ്റ്റംബർ അ വസാനം വരെ സംസ്ഥാനത്ത് 20,738 പേർ ചിക്കൻപോക്‌സി ന് ചികിത്സ തേടുകയും ആറ് പേർ മരിക്കുകയും ചെയ്‌തു. സർക്കാർ ആശുപത്രികളിലെ കണക്കാണിത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം ഇതിൻ്റെ ഇരട്ടിവരുമെന്നാണ് കണക്കാക്കുന്നത്. പച്ചമരുന്ന് ഉപയോഗിച്ച് ചികിത്സിക്കുന്നവർ വേറെയുമുണ്ട്.

കഴിഞ്ഞ മാസം 208 പേ രാണ് കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശു പത്രികളിൽ ചികിത്സ തേടിയ ത്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം രോഗം പടർന്നു പിടിക്കുകയാ ണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ചാണ് രോഗം പടരുന്നത്. ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നു അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും പുറത്തേക്ക് ചിതറുന്ന ക ണങ്ങളിലൂടെ അസുഖം പകരുന്നത്.

രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്ക ണമെന്നുമാണ് ആരോഗ്യവ കുപ്പിന്റെ നിർദേശം. വൈറ സാണ് രോഗബാധയ്ക്ക് കാര ണം. വൈറസിന്റെ ഇൻക്യു ബേഷൻ സമയം 10-21 ദിവസമാണ്. ശരീരത്തിൽ കുമിളക ൾ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പുതൊട്ട് 58 ദിവസംവരെ അണുക്കൾ പകരാ നുള്ള സാധ്യതയുണ്ട്. പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്‌മ എന്നിവ കുരുക്കൾ പൊങ്ങുന്നതിന് മുമ്പ് കാണപ്പെടും. ആദ്യം തൊലിക്ക് മുകളിൽ കുമിളകൾ പൊങ്ങിത്തുടങ്ങും.
നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളിൽ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുക ളായി മാറുന്നതാണ് ചിക്കൻ പോക്സിന്റെ പ്രധാന ലക്ഷണം. തുടക്കത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെ ടുക. പിന്നീടത് ശരീരമാസകലം പടരാം. കുരുക്കൾ പൊറ്റ കളായി മാറുകയും 10 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷ മാകുകയും ചെയ്യും. പൊറ്റകൾ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പ കരുകയുള്ളു. ചിക്കൻപോക്സിനൊപ്പം ഡെങ്കിപ്പനി, വയറിളക്കം, എലിപ്പനി, മഞ്ഞപ്പിത്ത രോഗങ്ങളുമായെത്തുന്ന വരുടെ എണ്ണത്തിലും വർധന വുണ്ടായിട്ടുണ്ട്.

Related Articles

Back to top button