കോവിഡിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് എംഎൽഎ കെ.കെ.ശൈലജ. കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ പര്യാപ്തമല്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ വിമര്‍ശിച്ചു.
ചെറുകിട, ഇടത്തരം വ്യവസായമേഖലയെ സാരമായി ബാധിച്ചു. ലൈറ്റ് & സൗണ്ട് ജീവനക്കാര്‍ പട്ടിണിയിലാണ്. 1000 രൂപ കൊണ്ടായില്ല. വളരെ ഗുരുതരമായ പ്രശ്നങ്ങളാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്. പാവപ്പെട്ട തൊഴിലാളികള്‍ക്കും പാക്കേജ് അനുവദിക്കണമെന്നും മുന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
എന്നാൽ, സർക്കാരിന്റെ 5650 കോടിയുടെ പ്രഖ്യാപനം വരുന്നതിന് മുന്‍പായിരുന്നു കെ കെ ശൈലജയുടെ വിമര്‍ശനം. പാവപ്പെട്ട തൊഴിലാളികള്‍ക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും പലിശ രഹിത വായ്പ പ്രഖ്യാപിക്കണമെന്ന് ശൈലജ ആവശ്യപ്പെട്ടു.