
സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാംക്ലാസില്‍ 99.37 ശതമാനം വിജയം. 12.96 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാം. 65,000 കുട്ടികളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായില്ല, ഫലപ്രഖ്യാപനം അടുത്തമാസം അഞ്ചിന്.
കോവിഡ് വ്യാപനം മൂലം പരീക്ഷ നടത്താന്‍ കഴിയാത്തതിനാല്‍ മൂന്ന് വര്‍ഷത്തെ പ്രകടന മികവിന്‍റെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 10ാം ക്ലാസിലെ അഞ്ച് പ്രധാന വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരിയെടുക്കും. 10ലെ മാര്‍ക്കിന് 30 ശതമാനം വേയിറ്റേജ്. പതിനൊന്നാം ക്ലാസ് വാര്‍ഷിക പരീക്ഷയിലെ തിയറിയുടെ മാര്‍ക്ക് പരിഗണിക്കും. 30 ശതമാനം തന്നെ വേയിറ്റേജ്. പന്ത്രണ്ടാം ക്ലാസിലെ യൂണിറ്റ് ടെസ്റ്റുകള്‍, ടേം പരീക്ഷകള്‍, പ്രീ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുടെ മാര്‍ക്ക് പരിഗണിക്കും. വേയിറ്റേജ് 40 ശതമാനം. മൂല്യനിര്‍ണയത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പരീക്ഷയെഴുതി സ്കോര്‍ മെച്ചപ്പെടുത്താം.