Thiruvananthapuram

വീട്ടില്‍ നിന്നും ടെക്‌സ്റ്റ് ബുക്ക് വാങ്ങാനിറങ്ങി, നേരിട്ടത് കൊടും ക്രൂരത; പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനായി അനേഷണം ഊർജിതം

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുളങ്ങരയിൽ പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ യുവാവിനായി അന്വേഷണം ഊർജിതം .

കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പനവൂര്‍ സ്വദേശിയായ സഹദാണ്(21) കുത്തിയത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രണം. കഴുത്തിനും മുതുകിലും വയറ്റിലുമാണ് കുത്തിയത്. പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കൈതറക്കോണം സ്വദേശിനി സൈനയ്ക്കാണ് കുത്തേറ്റത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് കാത്തുനിന്ന സഹദ് കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു.

വീട്ടില്‍ നിന്നും ടെക്‌സ്റ്റ് ബുക്ക് വാങ്ങാനായി പുറത്തേക്കിറങ്ങിയ കുട്ടിയെ വീടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കാത്തിരുന്നാണ് യുവാവ് കുത്തിയത്. പെൺകുട്ടിയെ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button