Thiruvananthapuram

മദ്യ ലഹരിയിൽ പൊലീസ് വാഹനം കടത്തികൊണ്ടുപോയി; യുവാവ് കസ്റ്റഡിയിൽ

Please complete the required fields.




തിരുവനന്തപുരം: മദ്യ ലഹരിയിലെത്തി യുവാവ് പൊലീസ് വാഹനം കടത്തികൊണ്ടുപോയി. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശിഗോകുൽ കടത്തി കൊണ്ട് പോയത്.

രാത്രി 11 മണിക്ക് പെട്രോളിങ്ങിനിടെ വാഹനo നിർത്തി പൊലീസുകാർ പുറത്തിറങ്ങിയ തക്കം നോക്കി ഗോകുൽ വാഹനം എടുത്തു കടന്ന് കളയുകയായിരുന്നു.

തുടർന്ന് പൊലിസുകാർ ബൈക്കിൽ പിൻതുടരുന്നത് കണ്ട ഗോകുൽ ആലമ്പാറയിലെ മതിലിൽ വാഹനം ഇടിച്ച് കേറ്റുകയായിരുന്നു. നാട്ടുകാരും പൊലിസും ചേർന്ന് ഗോകുലിനെ കസ്റ്റഡിയിൽ എടുത്തു.

Related Articles

Leave a Reply

Back to top button