Kerala

കടലിലെ ചൂട് കൂടുമ്പോൾ കേരളം പനിച്ച് വിറക്കും; ഡെങ്കിപ്പനി വ്യാപനത്തിന് മാസങ്ങൾക്കുമുമ്പേ മുന്നറിയിപ്പ്, പുതിയ കണ്ടെത്തൽ ഇങ്ങനെ

Please complete the required fields.




മഴക്കാലമെത്തുമ്പോൾ കൊതുകിനൊപ്പം ഡെങ്കിപ്പനിയും കേരളത്തിൽ ആശങ്കയാകുന്നത് പതിവാണ്. എന്നാൽ കേരളത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതിന് മാസങ്ങൾക്കുമുമ്പേ അതിന്റെ സൂചനകൾ പസഫിക് സമുദ്രത്തിൽ നിന്ന് ലഭിച്ചേക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.

കാലാവസ്ഥയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഡെങ്കിപ്പനി വ്യാപനത്തിനുള്ള സാധ്യത നേരത്തേ തിരിച്ചറിയാനും പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി ശക്തമാക്കാനും കഴിയുമെന്നാണ് കേരളത്തെ കേന്ദ്രീകരിച്ച് നടത്തിയ പഠനം സൂചിപ്പിക്കുന്നത്.

മഴ മാത്രമല്ല, മഴക്കാലത്തിന് മുമ്പുള്ള താപനില, അന്തരീക്ഷത്തിലെ ഈർപ്പം, മഴയുടെ അളവും സ്വഭാവവും തുടങ്ങി നിരവധി കാലാവസ്ഥാ ഘടകങ്ങൾ ഡെങ്കിപ്പനി വ്യാപനത്തെ സ്വാധീനിക്കുന്നുണ്ട്. കേരളത്തിലെ ദീർഘകാല കാലാവസ്ഥാ വിവരങ്ങളും വർഷങ്ങളായി റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളും വിശകലനം ചെയ്ത ഗവേഷകർ പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസവും കേരളത്തിലെ ഡെങ്കിപ്പനി വ്യാപനവും തമ്മിൽ ബന്ധമുണ്ടാകാമെന്ന് കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button