Kollam

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ആനയെ ഉൾക്കാട്ടിലേക്ക് തുരത്തും, നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു

Please complete the required fields.




കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിൽ ജനകീയ പ്രതിഷേധം അവസാനിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ സ്ഥലത്തെത്തി താത്ക്കാലിക പരിഹാരം നിർദേശിച്ച ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. കടശേരി പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ നാട്ടുകാർ ഉപരോധിച്ചിരുന്നു. ആനയെ പ്രദേശത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

ആനയ്ക്കായി നാളെ മുതൽ ഡ്രോൺ പരിശോധന നടത്തും. ഇന്ന് രണ്ട് സംഘങ്ങളായി ആർ ആർ ടി സംഘം പരിശോധനയ്ക്കിറങ്ങും. അതിനായി രണ്ട് സംഘങ്ങളാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. നാളെ മുതൽ ഡ്രോൺ പരിശോധന നടത്തും. ആവശ്യമെങ്കിൽ ആനയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള നടപടിയെടുക്കുമെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രതികരിച്ചു.

അതേസമയം, കൊല്ലപ്പെട്ട രാജമ്മയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് MLA ജ്യോതികുമാർ ചാമക്കാല പറഞ്ഞു. അടിയന്തര സഹായത്തിന്റെ ആദ്യ ഘട്ടമായി 5 ലക്ഷം രൂപ ഇന്ന് നൽകും.കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്ന ആവശ്യം സർക്കാരിനോട് ഉന്നയിക്കുമെന്നും എംഎൽഎ ഉറപ്പ് നൽകി. ഇന്ന് രാവിലെ 9 മണിയോടെ തൊഴിലുറപ്പ് ജോലിക്കായി എത്തിയ കടശ്ശേരി സ്വദേശിനി രാജമ്മക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

Related Articles

Back to top button