Thiruvananthapuram
ഐടിഐകളിൽ ശനിയാഴ്ച്ച അവധി; സർക്കാർ ഉത്തരവ് തങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ വിജയമെന്ന് കെഎസ് യു
തിരുവനന്തപുരം: ഐടിഐകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയത് കെഎസ് യു സമരത്തിന്റെ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ഐടിഐ പഠന ക്രമം പുന:ക്രമീകരിക്കുക, ശനിയാഴ്ച്ച അവധി ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ എട്ട് ശനിയാഴ്ച്ചകളിൽ പഠിപ്പുമുടക്ക് സമരം നടത്തിയിരുന്നു.
സർക്കാർ തലത്തിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. കെ.എസ്.യു നടത്തിയ നിരന്തരമായ സമരങ്ങളുടെ വിജയമാണിത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ അനുകൂലമായ തീരുമാനമെടുക്കാൻ അധികാരികൾ വരുത്തിയ കാലതാമസം പ്രതിഷേധാർഹമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.