കോഴിക്കോട്: ബീച്ച് ആശുപത്രിവളപ്പിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊടുവള്ളി അരീക്കാട്ട് കാവില്‍ സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഷാഫി (27)യാണ് മരിച്ചത്. ഇയാള്‍ ഗുണ്ടാ ലിസ്റ്റിലുള്ള ആളാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും വെള്ളയില്‍ പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് ബീച്ചാശുപത്രിയിലെ ലഹരിവിമുക്ത ചികിത്സാകേന്ദ്രത്തിന് സമീപം മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.