Kozhikode
വന്‍ കഞ്ചാവ് വേട്ട; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ വില്പനയ്ക്കായി എത്തിച്ച 15 കിലോയോളം കഞ്ചാവ് പിടികൂടി
കോഴിക്കോട് : കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വെച്ച് വിൽപനയ്ക്കായി എത്തിച്ച കഞ്ചാവ് പിടികൂടി പോലീസ്. പതിനഞ്ച് കിലോയോളം കഞ്ചാവുകെട്ടുകളാണ് പോലീസ് പിടികൂടിയത്. ഒഡീഷ സ്വദേശികളായ രണ്ട് സ്ത്രീകളും നാല് പുരുഷൻമ്മാരും ഉൾപ്പെടെയുള്ള സംഘത്തെയാണ് റൂറൽ എസ്.പിയുടെ കീഴിൽ നർക്കോട്ടിക് സ്ക്വാഡും ഡാൻസാഫ് സംഘവും പിടികൂടിയത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മുതൽ സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സംഘത്തെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. വില്പനയ്ക്കായി എത്തിച്ച കഞ്ചാവാണിതെന്ന് പറയുന്നു.