Kozhikode

കോഴിക്കോട് കുറ്റ്യാടിയിൽ വാടകവീട്ടിൽ കഴുക്കോലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: കുറ്റ്യാടിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട് പൂവത്തുംചോല സ്വദേശി തറോൽ വീട്ടിൽ മനൂപ് (37) ആണ് മരിച്ചത്. കുറ്റ്യാടിയിലുള്ള ‘ചിട്ടയിൽ’ എന്ന വാടകവീട്ടിലാണ് മനൂപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം പുറതറിയുന്നത് . വീടിന്റെ അടുക്കളയിലെ കഴുക്കോലിൽ തുണിമുണ്ടിൽ കെട്ടിത്തൂങ്ങിയ നിലയിൽ മനൂപിനെ ഭാര്യയാണ് ആദ്യം കണ്ടത്. തുടർന്ന് ഭാര്യയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉടൻ തന്നെ കെട്ടഴിച്ച് കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി കുറ്റ്യാടിയിലെ വാടകയ്ക്ക് വീട്ടിൽ താമസിച്ച് വരികയായിരുന്നു മനൂപ്. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അനേഷിച്ചു വരികയാണ് .

Related Articles

Back to top button