കോഴിക്കോട് : ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 307/2023, 308/2023) തസ്തികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബർ അഞ്ചിന് നടക്കും.
വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 226/2023, 228/2023) (എൻസിഎ എസ്സി & എസ്ടി) തസ്തികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബർ 10നും വനം-വന്യജീവി വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 226/2023, 228/2023) (എൻസിഎ എസ്സി & എസ്ടി) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട വനിത ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബർ 11നും നടക്കും.
മലപ്പുറം ജില്ലയിലെ എംഎസ്പി പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് ശരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും.
ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പി എസ് സി അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചപ്രകാരം അതാത് ദിവസങ്ങളിൽ രാവിലെ 5.30 ന് ടെസ്റ്റ് കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.