Kozhikode

സി എ എ; സി.പി.എം സംഘടിപ്പിക്കുന്ന ബഹുജന റാലി ഇന്ന് കോഴിക്കോട്

Please complete the required fields.




കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന ബഹുജന റാലിക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്ന് വൈകിട്ട് ഏഴു മണിക്ക് കോഴിക്കോട് ബീച്ചില്‍ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ, കാസര്‍കോട്, മലപ്പുറം , കൊല്ലം എന്നീ ജില്ലകളിലും മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബഹുജന റാലികൾ സി.പി.എം സംഘടിപ്പിക്കും .

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് സി.പി. എമ്മിന്‍റെ രണ്ടാം പൗരത്വ പ്രക്ഷോഭം. പൗരത്വ നിയമ ഭേദഗതിക്കെതിരെ 2019 ല് നടത്തിയ പ്രതിഷേധ പരിപാടികള്‍ ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കുന്നതില്‍ വലിയ ഘടകമായിരുന്നുവെന്നാണ് സി.പി.എം വിലയിരുത്തല്‍.

Related Articles

Back to top button