
കോഴിക്കോട്: കുറ്റിച്ചിറ ഗോതീശ്വരം കടൽത്തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു. മണക്കോട്ട് ക്ഷേത്രത്തിന് സമീപത്താണ് ജഡം കണ്ടെത്തിയത്. നാല് അടിയോളം നീളമുണ്ട്.
പൊലീസ് അറിയിച്ചതു പ്രകാരം വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.വിജയ കുമാർ എത്തി പരിശോധന നടത്തി. വനംവകുപ്പിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. കടൽ തീരത്ത് മറവു ചെയ്തും. നിരവധി പേരാണ് ഡോള്‍ഫിനെ കാണാനായി തീരത്ത് എത്തിയത്.





