Kozhikode

പെൺസുഹൃത്തിന്റെ പേരിൽ കൊലവിളി; കോഴിക്കോട് വെള്ളയിൽ യുവാവിന് കുത്തേറ്റു; എലത്തൂർ സ്വദേശി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. പുതിയകടവ് സ്വദേശി മുഹമ്മദ് സറഫാസിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എലത്തൂർ സ്വദേശി മുഹമ്മദ് സെയ്ഫിനെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. പ്രതിയുടെ പെൺസുഹൃത്തുമായി സറഫാസിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദ് സറഫാസ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ മുഹമ്മദ് സെയ്ഫിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button