Kozhikode

വിവാഹ സൽക്കാരത്തിനിടെ ഓഡിറ്റോറിയത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

Please complete the required fields.




പേരാമ്പ്ര: പേരാമ്പ്രയിൽ വിവാഹ പാർട്ടിക്കിടെ ഓഡിറ്റോറിയത്തിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. പേരാമ്പ്ര സ്വദേശിയുടെ വിവാഹത്തിന് ഭക്ഷണം കഴിച്ച നിരവധിപ്പേരാണ് വയറിളക്കവും ഛർദിയും ബാധിച്ച് ചികിത്സതേടിയത്.

ഓഡിറ്റോറിയത്തിലെ കിണർ വെള്ളത്തിൽനിന്നാണ് പ്രശ്നംമുണ്ടായതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ പ്രാഥമികനിഗമനം. വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കും വരെ വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

പേരാമ്പ്ര പഞ്ചായത്തിലെമാത്രം 16 ഓളംപേർക്കാണ് പ്രശ്നമുള്ളതായി വിവരം ലഭിച്ചതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സരിത് കുമാർ പറഞ്ഞു. ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Related Articles

Leave a Reply

Back to top button